2014, ജൂൺ 26, വ്യാഴാഴ്‌ച

താലി

Courtesy: How Old Are You?
ഒരുപാടുണ്ട്
നിനക്കീ ഭൂമിയില്‍
ചെയ്തു തീര്‍ക്കാന്‍

ഒരുപാടുണ്ട്
നിനക്കീ ലോകത്തില്‍
കീഴടക്കാന്‍

ഒരുപാടുണ്ട്
നിനക്കീ ജന്മത്തില്‍
മുന്നേറാന്‍

എനിക്കൊപ്പം
അല്ലെങ്കില്‍ എനിക്ക് മുന്‍പേ
നടക്കാന്‍
ആ ചരടാണ്‌ പ്രശ്നമെങ്കില്‍
പൊട്ടിച്ചെറിയുക...!

10 അഭിപ്രായങ്ങൾ:

  1. രണ്ടു പേരുടേയും കണ്ണങ്ങു പൊട്ടിയാൽ..
    പൊട്ടലുമില്ലാ...ചീറ്റലുമില്ലാ..
    പൊട്ടാതെ കെട്ടിപ്പിടിച്ചങ്ങു നിന്നോളും !!!

    ഇൻഫെറൻസ്‌ :- അപ്പൊ സൗഭാഗ്യങ്ങളാണ്‌ പ്രശ്നം. അതില്ലായ്മയല്ല.!!!


    വളരെ നല്ല കവിത


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  2. ചരട് പൊട്ടിച്ചെറിയാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തിന്റെ പകുതി മതി അത് നില നിര്‍ത്തി കൊണ്ട് തന്നെ ലക്ഷ്യത്തിലെത്താന്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Bhadran Praveen Sekhar, ഇവിടെ divorce ചെയ്യാനുള്ള ആഹ്വാനം അല്ലാട്ടോ... താലി ഒരു ബന്ധനം തന്നെയാണ് പലര്‍ക്കും... അത് കെട്ടുമ്പോള്‍ തന്നെ ആ വേദശ്ലോകം മുഴങ്ങും... न स्त्री स्वातन्त्र्यमर्हति

      ഇല്ലാതാക്കൂ
  3. പൊട്ടിച്ചിട്ട് വീണ്ടുമൊന്നു കെട്ടേണ്ടി വന്നാല്‍ മുഴച്ചേ ഇരിക്കൂ എന്നും മറക്കരുത് ..നല്ല രചന

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ divorce ചെയ്യാനുള്ള ആഹ്വാനം അല്ലാട്ടോ... താലി ഒരു ബന്ധനം തന്നെയാണ് പലര്‍ക്കും... അത് കെട്ടുമ്പോള്‍ തന്നെ ആ വേദശ്ലോകം മുഴങ്ങും... न स्त्री स्वातन्त्र्यमर्हति

      ഇല്ലാതാക്കൂ
  4. മറുപടികൾ
    1. വേലി പിന്നേം ചാടിക്കടക്കാം... പക്ഷേ താലി... :(

      ഇല്ലാതാക്കൂ
  5. നല്ല ഉപദേശം ...!ജീവിതത്തില്‍ ഇങ്ങനെ പറയാനാകില്ലെങ്കിലും ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ divorce ചെയ്യാനുള്ള ആഹ്വാനം അല്ലാട്ടോ... താലി ഒരു ബന്ധനം തന്നെയാണ് പലര്‍ക്കും... അത് കെട്ടുമ്പോള്‍ തന്നെ ആ വേദശ്ലോകം മുഴങ്ങും... न स्त्री स्वातन्त्र्यमर्हति

      ഇല്ലാതാക്കൂ