കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജൂൺ 26, വ്യാഴാഴ്‌ച

താലി

Courtesy: How Old Are You?
ഒരുപാടുണ്ട്
നിനക്കീ ഭൂമിയില്‍
ചെയ്തു തീര്‍ക്കാന്‍

ഒരുപാടുണ്ട്
നിനക്കീ ലോകത്തില്‍
കീഴടക്കാന്‍

ഒരുപാടുണ്ട്
നിനക്കീ ജന്മത്തില്‍
മുന്നേറാന്‍

എനിക്കൊപ്പം
അല്ലെങ്കില്‍ എനിക്ക് മുന്‍പേ
നടക്കാന്‍
ആ ചരടാണ്‌ പ്രശ്നമെങ്കില്‍
പൊട്ടിച്ചെറിയുക...!

2014 മേയ് 15, വ്യാഴാഴ്‌ച

പ്രണയം

ജീവിതത്തിന്റെ അമൂല്യനിമിഷങ്ങള്‍
പണയം വെച്ചൊരു പ്രയാണം
വിജയിക്കുന്നോര്‍ക്കതൊരു പ്രയാണം
ആ നിമിഷങ്ങളുടെ നനുത്ത ഓര്‍മ്മകളിലൂടെ
പരാജിതര്‍ക്കോ അതൊരു പ്രമാണം
പണയം വച്ച ആ നിമിഷങ്ങളെ ആരോ
ജപ്തി ചെയ്തിരിക്കുന്നുവല്ലോ
രണ്ടായാലും ഇന്നത്തെ കവിതകള്‍ക്കത്
ചൂടാറാത്തൊരു പ്രമേയം

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

സ്വപ്നാടനക്കാരൻ

സ്വപ്നങ്ങളിൽ പലതും വിടരാതിരിക്കുന്നു...
വിടര്ന്നവയോ
വാടിക്കൊഴിയാനിരിക്കയാണ്...
സ്വപ്നം കാണാൻ
നിങ്ങള്ക്കെന്തവകാശം...?!

2013 മാർച്ച് 16, ശനിയാഴ്‌ച

ഞെക്കുപെട്ടി

ഞെക്കുപെട്ടി:

ജീവിതം തകര്‍ന്നു...
വെറുമൊരു വിരല്‍ തുമ്പിനാല്‍
ഊരുതെണ്ടിയായ് ഞാനീ മരുവിലലയുന്നു
ഒരു മേല്‍വിലാസം പോലുമില്ലാതെ...

ആത്മാവു വരെ അതിനുള്ളിലായിപ്പോയി
ആ ഞെക്കുപെട്ടിയില്‍
എല്ലാം അതില്‍ത്തന്നെ
ഭൂതവും ഭാവിയും വര്‍ത്തമാനവും...

എഴുതാന്‍ പോകുന്ന പരീക്ഷകള്‍...
ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നമ്പരുകള്‍
എല്ലാം സേവ് ചെയ്തതായിരുന്നു

എന്‍റെ പൊന്നുവിന് കൊടുക്കാനുള്ള
പ്രണയലേഖനവും...
ഞങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന മോളുടെ പേരും
സേവ് ചെയ്തു വച്ചതായിരുന്നു.
കഴിയേണ്ടിവരും അവളീ ഭൂമിയില്‍
ഒരു പേരില്ലാത്തവളായി

ഞാനീ മരുവിലകപ്പെട്ടു
ആകാശനൌകയ്ക്ക്‌ ടിക്കറ്റെടുക്കാന്‍ പോലും കാശില്ല
ബാങ്കിന്‍റെ അക്കൌണ്ട് നമ്പര്‍...
അതും ഡ്രാഫ്റ്റായി സേവ് ചെയ്തിരുന്നു

ഊരുതെണ്ടിയും
അഭിമാനം പണയപ്പെടുത്തിയും
അതിനുള്ള പണമുണ്ടായാലും
ഞാനെങ്ങനെ നാട്ടില്‍ പോകും
മേല്‍വിലാസവും സേവ് ചെയ്തതായിരുന്നു

ഞാനറിയാന്‍ വൈകിപ്പോയി
മെസ്സേജുകള്‍ക്കൊപ്പം ഡിലീറ്റ് ചെയ്യപ്പെട്ടത്
എന്‍റെ ജീവിതവും കൂടിയാണെന്ന്... 

2013 മാർച്ച് 15, വെള്ളിയാഴ്‌ച

NOT(ice) FOR SALE


NOTICE FOR SALE:

പ്രണയത്തെ അവര്‍ ക്രൂശിലേറ്റി
മൂന്നാം പക്കം ഉയിര്‍ക്കുമെന്ന് ചിലര്‍
അതു തന്നെ സംഭവിച്ചു
മൂന്നാം പക്കം തന്നെ ഉയിര്‍ന്നെണീറ്റിരുന്നു.
അത്... പ്രണയം തന്നെയായിരുന്നോ?!

തല തിരിഞ്ഞ "തിര" പോലവന് ഉയര്ന്നുവന്നു
ധരയിലെ അവസാനശ്വാസവും വിഴുങ്ങി
അവന് പെറ്റമ്മയുടെ മാനത്തിനു വിലയിട്ടു
സ്വന്തം ശരീരം പോലും അവനു വെറും കളിപ്പാട്ടം


ഉയിര്ത്തെഴുന്നേല്പ്പു ആഘോഷിക്കപ്പെട്ടു
അതും അവര് കച്ചവടമാക്കി
തലതിരിഞ്ഞ പ്രണയദിനം...
തലതിരിഞ്ഞ പ്രണയം...

തുടങ്ങി കുതുകികള് യാതാര്ഥ്യത്തിനായ് അന്വേഷണം
ആരംഭം കുഴിമാടത്തില് നിന്നു തന്നെ
അപ്പോഴാണവര് മനസ്സിലാക്കിയത്
ഉയിര്ന്നെണീറ്റത് പ്രണയമായിരുന്നില്ല...
പ്രണയമറ്റ വെറും കാമം മാത്രം...


ഉയിര്പ്പിനുമുമ്പേ  അവര്
പ്രണയം ഉരിഞ്ഞു ഊറയ്ക്കിട്ടിരുന്നു
അന്നേ അവരത് വിറ്റിരുന്നു
വെറും മുപ്പത് വെള്ളിക്കാശിന്...

കറിവേപ്പിലയ്ക്കും പ്രതിരോധിക്കാനായെങ്കില്...

കറിവേപ്പിലയ്ക്കും  പ്രതിരോധിക്കാനായെങ്കില്...


സമർപ്പണം : പീഡനങ്ങൾക്ക് ഇരയാവുന്നവർക്കായ്‌ 
നീയല്ലേ...
അവനു ഗന്ധം പകര്‍ന്നത് 
അവന്റെ ജീവിതം രുചിയേറ്റിയതും
എന്നിട്ടും...
എന്നാണു നീ
അവനൊരു കറിവേപ്പിലയായത്... 

2012 ഒക്‌ടോബർ 20, ശനിയാഴ്‌ച

സ്വാര്‍ത്ഥം

സ്വാര്‍ത്ഥം:



നിനക്കായി ഒന്നും ചെയ്യാനാവില്ല
സ്വയം ഒന്നു കാണുവാന്‍ പോലും...
ഇന്നീ ധരണിയില്‍ ജീവിക്കാന്‍
കണ്ണേ,
നിനക്കെന്തവകാശം!