ഞെക്കുപെട്ടി:
ജീവിതം തകര്‍ന്നു...
വെറുമൊരു വിരല്‍ തുമ്പിനാല്‍
ഊരുതെണ്ടിയായ് ഞാനീ മരുവിലലയുന്നു
ഒരു മേല്‍വിലാസം പോലുമില്ലാതെ...
ആത്മാവു വരെ അതിനുള്ളിലായിപ്പോയി
ആ ഞെക്കുപെട്ടിയില്‍
ഭൂതവും ഭാവിയും വര്‍ത്തമാനവും...
എഴുതാന്‍ പോകുന്ന പരീക്ഷകള്‍...
ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നമ്പരുകള്‍
എല്ലാം സേവ് ചെയ്തതായിരുന്നു
എന്‍റെ പൊന്നുവിന് കൊടുക്കാനുള്ള
പ്രണയലേഖനവും...
ഞങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന മോളുടെ പേരും
സേവ് ചെയ്തു വച്ചതായിരുന്നു.
കഴിയേണ്ടിവരും അവളീ ഭൂമിയില്‍
ഒരു പേരില്ലാത്തവളായി
ഞാനീ മരുവിലകപ്പെട്ടു
ആകാശനൌകയ്ക്ക് ടിക്കറ്റെടുക്കാന്‍ പോലും കാശില്ല
ബാങ്കിന്‍റെ അക്കൌണ്ട് നമ്പര്‍...
അതും ഡ്രാഫ്റ്റായി സേവ് ചെയ്തിരുന്നു
ഊരുതെണ്ടിയും
അഭിമാനം പണയപ്പെടുത്തിയും
അതിനുള്ള പണമുണ്ടായാലും
ഞാനെങ്ങനെ നാട്ടില്‍ പോകും
മേല്‍വിലാസവും സേവ് ചെയ്തതായിരുന്നു
ഞാനറിയാന്‍ വൈകിപ്പോയി
മെസ്സേജുകള്‍ക്കൊപ്പം ഡിലീറ്റ് ചെയ്യപ്പെട്ടത്
എന്‍റെ ജീവിതവും കൂടിയാണെന്ന്...


